എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരണമെന്ന് ശരദ് പവാറിന്റെ നിര്‍ദ്ദേശം

New Update

publive-image

തിരുവനന്തപുരം: കുണ്ടറ പീഡന പരാതി വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു. എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നിര്‍ദ്ദേശമെന്നും പി സി ചാക്കോ അറിയിച്ചു.

Advertisment

ആരോപണം പെരുപ്പിച്ച് കാണിച്ചുവെന്ന് ശരദ് പവാര്‍ അഭിപ്രായപ്പെട്ടെന്ന് പി സി ചാക്കോ പറഞ്ഞു. രാജി വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലയ്ക്ക് എടുക്കുന്നില്ല. എന്‍ സി പി നിലപാട് സി പി എം നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.

മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കാതെ സിപിഐഎം. കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ നിലപാട് പറയാനാകൂ എന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു.

Advertisment