/sathyam/media/post_attachments/IYXNrrZ91Er0qqVwe8i3.jpeg)
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെറും തള്ളുബജറ്റാണന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മൂന്നര ലക്ഷത്തിലധികം കോടി രൂപ കടം വരുത്തിവച്ചിട്ട് വയറ് നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ ഒന്നുമുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
"ഐസകിന്റെ പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ തോന്നും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ബജറ്റ് അവതരിപ്പിക്കുകയാണെന്ന്. കടംകൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. തൊഴിലില്ല. ഐടി മേഖല തകര്‍ന്നു. കാര്‍ഷിക മേഖലയെ കുറിച്ച് പറയുകയേ വേണ്ട. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു നേട്ടവും എടുത്ത് കാണിക്കാനില്ല. യുഡിഎഫ് സര്‍ക്കാരിന് ഓരോ വര്‍ഷവും നേട്ടങ്ങള്‍ എടുത്ത് കാണിക്കാനുണ്ടായിരുന്നു' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കിഫ്ബിയില്‍ കോടി ശേഖരിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും എത്തിയില്ല. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതും നിരക്കുന്നതുമല്ല ബജറ്റ്. യുഡിഎഫിന്റെ പ്രകടനപ്രതികയില്‍ ഞങ്ങളുടെ സമീപനം വ്യക്തമാക്കും. ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതില്‍ ധനമന്ത്രി തോമസ് ഐസക്കുമായി സംവദത്തിനു യുഡിഎഫ് തയാറാണന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.