പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം ഇന്ന് രാജിവെച്ചേക്കും: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ നീക്കം

New Update

ന്യൂഡല്‍ഹി: പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

Advertisment

publive-image

രാജിക്കത്ത് ഇന്നോ നാളെയോ ലോക്‌സഭാ സ്പീക്കര്‍ക്ക് കൈമാറാനാണ് സാധ്യത.

ഇപ്പോള്‍ രാജിവെച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് വരുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ മാസം ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നും നിയമസഭയിലേക്ക് മത്സരിക്കണമെന്നുമുള്ള അഭിപ്രായം ഉയര്‍ന്നത്.

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിയുമെന്ന കാര്യം ലീഗ് നേതാവ് കെ.പി എ മജീദ് തന്നെ യോഗത്തിന് ശേഷം അറിയിക്കുകയുണ്ടായി. പാതിവഴിയില്‍ ലോക്‌സഭാംഗത്വം ഒഴിയുന്നത് സിപിഎമ്മിന്റേയും ബിജെപിയുടേയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയതോടെ ഇതില്‍ പുനരാലോചന ഉണ്ടായേക്കുമെന്ന സൂചനകളും വരുന്നുണ്ട്.

Advertisment