New Update
മലപ്പുറം: ഒപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഒപ്പ് വ്യാജമാണെങ്കില്‍ ഗുരുതരമായ കാര്യമാണ്. ഒരാളുടെ ഒപ്പിടാന്‍ മറ്റാര്‍ക്കും അധികാരമില്ല. അത് വ്യാജ ഒപ്പാണെങ്കില്‍ അതിനെക്കാള്‍ വലുതായി ഒന്നുമില്ല.
Advertisment
ഇനി അതും കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ ഉടന്‍ മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നുവരുണ്ടെന്ന ബിജെപി നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.