ആസിഫ് ആലിയുടെ 'കുഞ്ഞെല്‍ദോ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

New Update

യുവനടന്‍ ആസിഫ് അലിയെ നായകനാക്കി 'ആര്‍.ജെ' മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'കുഞ്ഞെല്‍ദോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.

Advertisment

publive-image

'മനസു നന്നാവട്ടെ മതമേതങ്കിലുമാവട്ടെ' എന്ന് ടാഗ് ലൈനോടെ ആസിഫ് അലി ദൈവത്തിന്റെ അവതാരത്തിലെത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ വിനീത് ശ്രീനിവസന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.

നേരത്തെ 'കുഞ്ഞെല്‍ദോ'യെയും അയാളുടെ പ്രണയത്തെയും പരിചയപ്പെടുത്തുന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ പത്ത് വയസ്സ് കുറച്ചാണ് ആസിഫ് അലി പ്രത്യക്ഷപ്പെടുന്നത്. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക.

'കല്‍ക്കി'ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം. ദാസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. സംഗീതം ഷാന്‍ റഹ്മാന്‍.

kunjeldho firstlook POSTER malayalam movie
Advertisment