സ്വത്തു തട്ടിയെടുത്തശേഷം വൃദ്ധയെ അപായപ്പെടുത്തിയതെന്ന് സംശയം; താനാളൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു

New Update

മലപ്പുറം : താനാളൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. താനാളൂര്‍ സ്വദേശി കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹമാണ് പുറത്തെടുത്തത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30 നാണ് 85 വയസ്സുള്ള കുഞ്ഞിപ്പാത്തുമ്മ മരിച്ചത്.

Advertisment

publive-image

മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ്  പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തത്. ആര്‍ഡിഒ, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മൃതദേഹം പുറത്തെടുത്തപ്പോള്‍ സന്നിഹിതരായിരുന്നു.

നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന സ്ത്രീയായിരുന്നു കുഞ്ഞിപ്പാത്തുമ്മ. അവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല. ഇവരുടെ സ്വത്തുക്കള്‍ ഡിസംബര്‍ 29 ന് സഹോദരന് രജിസ്റ്റര്‍ ചെയ്തു നല്‍കിയിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ കുഞ്ഞിപ്പാത്തുമ്മ മരിച്ചു. ഈ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് മറ്റു ബന്ധുക്കള്‍ രംഗത്തെത്തിയത്. സ്വത്തു തട്ടിയെടുത്തശേഷം വൃദ്ധയെ അപായപ്പെടുത്തിയതാണോ എന്നാണ് ഇവര്‍ സംശയം പ്രകടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

re postmortum
Advertisment