കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ മൂന്നു നോമ്പ് തിരുന്നാള്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, January 13, 2021

കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ജ​നു​വ​രി 25, 26, 27 തീ​യ​തി​ക​ളിൽ ന​ട​ക്കു​ന്ന ചരിത്ര പ്രസിദ്ധമായ മൂ​ന്നുനോമ്പ് തിരുന്നാളിന്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആ​ചാ​ര​ങ്ങ​ളി​ൽ കു​റ​വേതുമില്ലാ​തെ ന​ട​ത്താ​ൻ ഇന്നലെ നടന്ന ഉദ്യോഗസ്ഥ ,ജ​ന​പ്ര​തി​നി​ധി​തല യോഗത്തിൽ തീ​രു​മാ​നമായി.

അഡ്വ. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ലാ ആ​ർ​ഡി​ഒ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നങ്ങൾ ​എ​ടു​ത്ത​ത്.

ഗ്രാമപഞ്ചായത്ത്: തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി മു​ഴു​വ​ൻ വ​ഴി​വി​ള​ക്കു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചു. വഴിയോരങ്ങൾ വൃത്തിയാക്കും. ഇതിനായി തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. ഗ്രീ​ൻ​പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​നു​ള്ള പി​ന്തു​ണ​യും പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പ് ന​ൽ​കി.

കെഎസ്ഇ​ബി: ത​ട​സം​കൂ​ടാ​തെ​യു​ള്ള വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് കെഎസ്ഇ​ബി അ​റി​യി​ച്ചു.

പൊ​തു​മ​രാ​മ​ത്ത്: ഓ​ട​ശു​ചീ​ക​ര​ണ​ത്തി​ന് ശ്ര​മം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. പ​ള്ളി​ക്ക​വ​ല​യി​ല​ട​ക്കം പൊ​ട്ടി​യ സ്ലാ​ബു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി: കോ​ട്ട​യം, വൈ​ക്കം, പാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നു കെ​എ​സ്ആ​ർ​ടി​സി അ​റി​യി​ച്ചു. ക​ട​പ്പൂ​രി​ലേ​ക്ക് ക​പ്പ​ൽ പ്ര​ദ​ക്ഷി​ണം ന​ട​ക്കു​ന്ന ചൊ​വ്വാ​ഴ്ച പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തും.

ആ​രോ​ഗ്യ​വ​കു​പ്പ്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട ആ​രോ​ഗ്യ​വ​കു​പ്പ് സാ​ധ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ആം​ബു​ല​ൻ​സ് സൗ​ക​ര്യ​ത്തോ​ടെ മെ​ഡി​ക്ക​ൽ ടീം ​സൗ​ക​ര്യം തി​രു​നാ​ളി​ന്‍റെ മൂ​ന്ന് ദി​ന​ങ്ങ​ളി​ലും ഉ​റ​പ്പാ​ക്കും.

ഫ​യ​ർ​ഫോ​ഴ്സ്: ഫ​യ​ർ​ഫോ​ഴ്സ് സേ​വ​നം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന നി​ർ​ദേ​ശ​ത്തി​നാ​യി ജി​ല്ലാ ക​ള​ക്ട​റോ​ട് അ​ഭ്യ​ർ​ത്ഥി​ക്കാ​ൻ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

വ്യാപാരി-വ്യവസായി: വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തിരുന്നാൾ ദിനങ്ങൾ, കുറവിലങ്ങാടിനെ ഉ​ത്സ​വ​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗം ഉ​ന്ന​യി​ച്ചു.

അഡ്വ.മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, പാ​ലാ ആ​ർ​ഡി​ഒ എം.​ടി. അ​നി​ൽ​കു​മാ​ർ, ആ​ർ​ച്ച്പ്രീ​സ്റ്റ് .​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർമ്മ​ല ജി​മ്മി, ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ണ്‍ പു​തി​യി​ട​ത്തു​ചാ​ലി​ൽ, ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി മ​ത്താ​യി കുറവിലങ്ങാട്‌, ജോ​യി ക​ല്ലു​പു​ര കടപ്ലാമറ്റം, മീ​നു മ​നോ​ജ് കാണക്കാരി , ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

×