കുറിയാക്കോസ് മാത്യു (അനിയൻകുഞ്ഞ്, 70) ഫിലാഡൽഫിയയിൽ നിര്യാതനായി

New Update

ഫിലാഡൽഫിയ: തിരുവല്ലാ വളഞ്ഞവട്ടം മുളനിൽക്കുന്നതിൽ പാഞ്ചേരിമാലിയിൽ പാപ്പച്ചന്റെയും അച്ചാമ്മയുടെയും മകൻ കുറിയാക്കോസ് മാത്യു (അനിയൻകുഞ്ഞ് 70) വൃക്ക സംബന്ധമായ അസുഖത്താൽ ഏപ്രിൽ 9 -ന് വ്യാഴാഴ്ച ഫിലാഡൽഫിയായിലുള്ള സ്വവസതിയിൽ നിര്യാതനായി.

Advertisment

publive-image

കല്ലിശ്ശേരി ആഞ്ഞിലിമൂട്ടിൽ കെ.എം.വർഗീസിന്റെയും മറിയാമ്മയുടെയും ഏക മകൾ ഗ്രേസ്സിയാണ് ഭാര്യ . മേബിൾ കുറിയാക്കോസ്, കെവിൻ കുറിയാക്കോസ് എന്നിവർ മക്കളും, ബിനു ഫിലിപ്പ് മരുമകനും, എലിജാ ഫിലിപ്പ്, ക്രിസ്റ്റിൻ ഫിലിപ്പ് എന്നിവർ കൊച്ചുമക്കളുമാണ്. പരേതന് നാല് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത് ( എല്ലാവരും യു.എസ്.എ)

ഫിലാഡൽഫിയാ സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഇടവകഅംഗമായ പരേതന്റെ ശവസംസ്‌കാര ശുസ്രൂഷകൾ ഇടവക വികാരി റവ. ഫാദർ. ഷിബു വേണാട് മത്തായിയുടെ കാർമികത്വത്തിൽ ഏപ്രിൽ 15ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഫിലാഡൽഫിയായിലുള്ള ഫ്ലെച്ചർ ഫ്യൂണറൽ ഹോമിൽ വച്ചും ശവസംസ്‌കാരം ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ വച്ചും നടത്തപ്പെടും.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പൊതുദർശനവും മറ്റു ചടങ്ങുകളും ഫാമിലിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള വിവരം ഉത്തരവാദിത്വപ്പെട്ടവർ അറിയിച്ചു. മറ്റുള്ളവർക്കായി http://www.youtube.com/user/koshyjiji/live എന്ന ലിങ്ക് മുഖേന ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

kuriakose mathew
Advertisment