ഓണസദ്യയ്ക്ക് രുചികരമായ കുറുക്കു കാളന്‍ തയ്യാറാക്കാം..

New Update

ഓണസദ്യയ്ക്ക് രുചികരമായ കുറുക്കു കാളന്‍ തയ്യാറാക്കാം..

publive-image

ചേരുവകള്‍

കഷണങ്ങളാക്കിയ നേന്ത്രക്കായ് - 2 കപ്പ്
കഷണങ്ങളാക്കിയ ചേന - 2 കപ്പ്
കട്ടതൈര്‍ - 3 കപ്പ്
തേങ്ങ ചിരകിയത് - 2 കപ്പ്
ജീരകം - 1 ടീസ്പൂണ്‍
ചെറിയ ഉള്ളി - 4 എണ്ണം
മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
പച്ചമുളക് - 6 എണ്ണം
ഉലുവാപൊടി - ¼ ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
കടുക് - 1 ടീസ്പൂണ്‍
വറ്റല്‍ മുളക് - 4 എണ്ണം

Advertisment

തയ്യാറാക്കുന്ന വിധം

അരിഞ്ഞ കഷ്ണങ്ങള്‍ മഞ്ഞള്‍പൊടി, കുരുമുളക് പൊടി, ഉപ്പ്, ഒരു കപ്പ് തൈര്‍ ഇവ ചേര്‍ത്ത് നല്ല മയത്തില്‍ വേവിക്കുക. ഇതിലേക്ക് പച്ചമുളക്, തേങ്ങ, ചെറിയ ഉള്ളി, ജീരകം, കറിവേപ്പില ചേര്‍ത്ത് അരച്ച മിശ്രിതം ചേര്‍ക്കുക.

നല്ലതുപോലെ ഇളക്കി ചൂടാക്കിയ ശേഷം കടുകു താളിക്കുക. ഇതില്‍ അവസാനം ഉലുവപൊടിയും ബാക്കിയുള്ള തൈരുംചേര്‍ത്ത് നല്ലതുപോലെ ഇളക്കി വാങ്ങുക.

kurukku kalan
Advertisment