New Update
/sathyam/media/post_attachments/pZbyaH3BLCIgeaofzWRP.jpg)
ചെന്നൈ: നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ഡൽഹിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Advertisment
കോൺഗ്രസ് വിട്ട് ഖുശ്‌ബു ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാൽ അഭ്യൂഹം തള്ളി താരം ഏതാനും ദിവസം മുമ്പ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ താന്‍ പൂര്‍ണമായും സംതൃപ്തയാണെന്നും മറ്റു പാര്‍ട്ടികളില്‍ ചേരുമെന്ന അഭ്യൂഹം ശരിയല്ലെന്നുമായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
ലോക് സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്ത പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us