കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയിൽ സർ‍ക്കാർ നടപടി; നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി നിയമിക്കുമെന്ന് ആരോഗ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയിൽ സർ‍ക്കാർ നടപടി . കുതിരവട്ടത്തെ സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

Advertisment

publive-image

പാചക ജീവനക്കാരുടെ തസ്തികയിലും നിയമനം നടത്താൻ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കൾ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാൻ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പരിശോധന നടത്തിയിരുന്നു. സൂപ്രണ്ടിൻ്റെ സസ്പെൻഷന് കാരണമായ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആണ് ആരോഗ്യ വകുപ്പ് ഡയറക്ടർ എത്തിയത്.

Advertisment