സത്യം ഡെസ്ക്
Updated On
New Update
മലയാളികളുടെ എല്ലാ വിശേഷ അവസരങ്ങളിലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് മുല്ലപ്പൂ. വളരെയധികം വിപണി സാധ്യതയുള്ള കുറ്റിമുല്ല കൃഷി നല്ലൊരു വരുമാനമാർഗം കൂടിയാണ്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് നടാന്‍ നന്ന്. വെയില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ കുറ്റിമുല്ല കൃഷിചെയ്താല്‍ പുഷ്പങ്ങളുടെ വലുപ്പത്തിലും ഉത്പാദനത്തിലും കുറവ് വരും.
Advertisment
മഴയില്ലെങ്കില്‍ ദിവസവും നന നിര്‍ബന്ധമാണ്. എല്ലാ വര്‍ഷവും കൊമ്പുകള്‍ മുറിച്ചു നിര്‍ത്തിയാലേ മുല്ലയില്‍ നിറയെ പൂക്കള്‍ പിടിക്കുകയുള്ളൂ. ചാക്കിലായാലും ചട്ടിയിലായാലും ആവശ്യത്തിന് വളവും നനയും നല്‍കിയാല്‍ കുറ്റിമുല്ല ധാരാളം പൂക്കള്‍ തരും.