New Update
മലപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം.
Advertisment
/sathyam/media/post_attachments/PfYUccSuQAePWFvm6xho.jpg)
തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ കണ്ടെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (65)യെ വീടിന്‍റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഇവരെ കാണാത്തതിനെ തുടർന്ന് അയൽക്കാർ വീട്ടിൽ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us