കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം: പരാമാവധി 35 യാത്രക്കാർ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 22, 2021

കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് വിമാനക്കമ്പനികൾക്ക് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വരുന്ന വിമാനങ്ങളുടെ പ്രവർത്തന ശേഷി ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ ഓരോ യാത്രയിലും 35 യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് നിർദ്ദേശം. എന്നാൽ കുവൈറ്റിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റുകളുടെ എണ്ണത്തിൽ മാറ്റമില്ല.

അതേസമയം വീട്ടുജോലിക്കാരെയും ട്രാൻസിറ്റ് യാത്രക്കാരെയും തീരുമാനത്തിൽ നിന്ന് ഒഴിവാക്കി.

×