കോവിഡ് 19: ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് കുവൈത്തിന്റെ നിയന്ത്രണം

New Update

കുവൈത്ത് സിറ്റി: ഇന്ത്യ അടക്കം പത്തു രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ കോവിഡ് 19 ബാധിച്ചവരല്ലെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നു കുവൈത്ത്.

Advertisment

publive-image

ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലദേശ്, സിറിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു കുവൈത്തിലേക്കു വരുന്നവര്‍ കൊറോണ ബാധിച്ചവരല്ലെന്നു വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം.

അതാത് രാജ്യങ്ങളില്‍ കുവൈത്ത് എംബസി അംഗീകരിച്ച മെഡിക്കല്‍ സെന്ററുകളില്‍ നിന്നു നേടേണ്ട ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നു തിരിച്ചയക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ഇറാനില്‍ നിന്നെത്തിയ നാല് ഇറാന്‍ സ്വദേശികള്‍ക്കും രണ്ടു പൗരന്‍മാര്‍ക്കും ഒമാനില്‍ ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരെ മാറ്റിപ്പാര്‍പ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ഖത്തറില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

എട്ടു പേര്‍ക്കാണ് രാജ്യത്തു ഇതുവരെ വൈറസ് ബാധയേറ്റത്. ഇറാനില്‍ നിന്നു പ്രത്യേക വിമാനത്തിലെത്തിച്ച പൗരനാണ് രോഗബാധിതനെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച പൗരനുമായി ഇടപഴകിയ 70 പേര്‍ നിരീക്ഷണത്തിലാണെന്നും ഇവരെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ കോവിഡ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ആരോഗ്യമന്ത്രാലയങ്ങള്‍ വ്യക്തമാക്കി. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 147 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.

control INDIANS covid19 kuwait
Advertisment