ലബനോണിൽ നിന്നും ഇന്ന് കുവൈത്തിലേക്ക്‌ ഒഴിപ്പിച്ചു കൊണ്ടുവന്ന 5 പേർക്ക്‌ കൊറോണ സംശയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, March 25, 2020

കുവൈത്ത്‌ സിറ്റി : ലബനോണിൽ നിന്നും ഇന്ന് കുവൈത്തിലേക്ക്‌ ഒഴിപ്പിച്ചു കൊണ്ടുവന്ന 118 യാത്രികരിൽ 5 പേർക്ക്‌ കൊറോണ വൈറസ്‌ ബാധ സംശയിക്കപ്പെട്ടതിനെ തുടർന്ന് ഇവരെ ജാബിർ ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക്‌ മാറ്റി. 118 പേരെയാണു ഇന്ന് ലബനോനിൽ നിന്നും ഒഴിപ്പിച്ച്‌ രാജ്യത്ത്‌ എത്തിച്ചത്‌.

ഇതിനു പുറമേ ബഹറനിൽ നിന്നു 170 പേരെയും 204 പേരെ ഈജിപ്തിപ്തിൽ നിന്നും ഒഴിപ്പിച്ചു രാജ്യത്ത്‌ തിരിച്ചെത്തിച്ചു. ഇവർ മുഴുവൻ പേരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണു മാറ്റി പാർപ്പിച്ചിരിക്കുന്നത്‌. ഇവരിൽ ഭാര്യ , ഭർത്താവ്‌ , നവജാത ശിശു അടക്കം മൂന്നു പേർ ഒരേ സ്വദേശി കുടുംബത്തിലെ അംഗങ്ങളാണു. ഒരു സ്വദേശിയുമാണു മറ്റൊരാൾ ഗാർഹിക തൊഴിലാളിയായ ഫിലിപ്പീൻ സ്വദേശിയാണു രോഗം സംശയിക്കപ്പെടുന്ന അഞ്ചാമത്തെ വ്യക്തി.

×