കുവൈറ്റിൽ 955 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: 319 പേർ ഇന്ത്യക്കാർ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, May 22, 2020

കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 955 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 19564 ആയി. പുതിയ രോഗികളിൽ 319 പേർ ഇന്ത്യക്കാർ ആണ്.

ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6311 ആയി. 24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 138 ആയി. പുതുതായി 310 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 5515 ആയി. നിലവിൽ 13911 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 180 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 332 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 197 പേർക്കും അഹമ്മദിയിൽ നിന്നുള്ള 188 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 126 പേർക്കും ജഹറയിൽ നിന്നുള്ള 112 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

 

×