Advertisment

കുവൈറ്റിൽ 1008 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു: 11 പേർ കൂടി വൈറസ് ബാധിച്ചു മരിച്ചു

New Update

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ1008 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം26192 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. ഇവരിൽ 8125 പേർ ഇന്ത്യക്കാരാണു.

Advertisment

publive-image

അതേസമയം കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് 11 പേർ കൂടി മരണമടഞ്ഞു. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ . ഇന്ന് കോവിഡ്‌ മരണം സ്ഥിരീകർക്കപ്പെട്ടവർ ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 205 ആയി.

ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവർ സമ്പർക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തിൽ പെട്ടവരാണു. ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണു. ഫർവ്വാനിയ 324 ,അഹമദി 215,ഹവല്ലി 163, കേപിറ്റൽ 110, ജഹറ 196 രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്ക്‌ പ്രകാരം ഫർവ്വാനിയയിൽ നിന്നും 92 പേരും ജിലീബിൽ നിന്ന് 81പേർക്കും ഹവല്ലിയിൽ നിന്ന് 62 ,അബ്ദലിയിൽ നിന്ന് 67 പേർക്കുമാണു രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണു. സ്വദേശികൾ 287, ഈജിപ്ത്‌കാർ 161.,ബംഗ്ലാദേശികൾ 133 മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണു.ഇന്ന് 883പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 10156 ആയി. ആകെ. 15831 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 206 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisment