കുവൈറ്റിൽ മറ്റൊരു മലയാളികൂടി കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, May 20, 2020

കുവൈറ്റ്‌ : കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികത്സയിലായിരുന്ന മലയാളി മരണത്തിനു കീഴടങ്ങി. കണ്ണൂർ മേലെചൊവ്വ എംആര്‍സി റോഡ്‌ സ്വദേശി അനൂപ് ആണ് മരിച്ചത്.  51 വയസ്സായിരുന്നു . കഴിഞ്ഞ 15  വർഷമായി കുവൈറ്റിൽ ഉണ്ടായിരുന്ന അനൂപ്‌ പത്താം തിയ്യതി മുതൽ അദാൻ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

സ്വകാര്യ കമ്പനിയിൽ ടെക്‌നീഷ്യൻ ആയി ജോലി നോക്കുകയായിരുന്നു .  പരേതനായ അണി മൽ കരുണാകരന്റെയും  പുത്തൻപുരയിൽ ലീലയുടെയും മകനാണ് . ഫ്രെണ്ട്സ് ഓഫ് കണ്ണൂർ അംഗമായിരുന്നു .

ഭാര്യ ജിഷ . മൂത്ത മകൾ പൂജ മംഗാപുരത്ത് എം ബി ബി എസ് വിദ്യാര്‍ഥിയാണ് . ഇളയ മകൾ അശ്വതി.

×