കോഴിക്കോട് സ്വദേശി കുവൈറ്റിൽ കൊറോണ ബാധിച്ചു മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, May 30, 2020

കുവൈറ്റ്: കുവൈറ്റിൽ മലയാളി കൊറോണ ബാധിച്ചു മരിച്ചു. കോഴിക്കോട് വടകര ലോകനാർകാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പദ്മനാഭൻ (48) ആണ് മരിച്ചത്. കൊറോണ ബാധിച്ചു മിഷ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച രാവിലെ ആണ് അന്ത്യം സംഭവിച്ചത് . കുവൈറ്റിൽ സലൂൺ ജീവനക്കാരൻ ആയിരുന്നു . ഭാര്യ: സന്ധ്യ – രണ്ടു ആൺമക്കൾ

×