/sathyam/media/post_attachments/YPi72dtXWapHsCZvLWoN.jpg)
കുവൈറ്റ് :രാജ്യത്തെ അകെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ മൂന്നിലൊന്നുപേരും ഇന്ത്യക്കാരാണെന്നത് പ്രവാസികള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യത്താകെ ഇന്നുവരെ കൊറോണ ബാധിതരുടെ എണ്ണം 15691 ആയി. ഇവരിൽ 5074 പേരും ഇന്ത്യാക്കാരാണ്. ആകെയുള്ളതില്‍ ഏതാണ്ട് മൂന്നിലൊന്നു വരും ഇന്ത്യക്കാരുടെ മാത്രം എണ്ണം.
ബാക്കി പതിനായിരമാണ് സ്വദേശികളും ഈജിപ്ത്‌കാർ ബംഗ്ലാദേശികൾ ഉള്‍പ്പെടെയുള്ള മറ്റു വിദേശികളും കൂടിയുള്ളത്. ഇന്നാണ് ഇന്ത്യക്കാരുടെ എണ്ണം അയ്യായിരം കടന്നത്. ഇന്നു മാത്രം 232 ഇന്ത്യക്കാർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് ആകെ രോഗം സ്ഥിരീകരിച്ചത് 841 പേർക്കായിരുന്നു.
അതേസമയം രോഗം സുഖമായവരുടെ എണ്ണവും രോഗികളുടെ ആകെ എണ്ണത്തിന്റെ മൂന്നിലൊന്നിനോട് അടുക്കുകയാണ്. ഇന്നുവരെ 4339 പേര്‍ക്കാണ് രോഗം ഭേദമായത്. ഇന്ന് 246 പേരാണു രോഗ മുക്തി നേടിയത്. 11234 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 161 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണ്.
മരണത്തിലും ദിനംതോറും ഇന്ത്യക്കാരുടെ എണ്ണം പെരുകുകയാണ്. രാജ്യത്ത് ആകെ കൊറോണ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 118 ആയി. ഇന്ന് മാത്രം 6 പേര്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മരണം കൂടുകയാണ്.
ഇതിനിടെ പ്രവാസികളെ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള വന്ദേ ഭാരത് ദൗത്യം മന്ദഗതിയിലാണ് പോകുന്നതെന്നതില്‍ കുവൈറ്റിനും അതൃപ്തിയുണ്ട്. പൊതുമാപ്പ് നല്‍കിയവരെ കൊണ്ടുപോകുന്നതില്‍ പോലും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അധികൃതരുടെ അനിഷ്ടം ക്ഷണിച്ചു വരുത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us