Advertisment

കുവൈത്തിൽ 631 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു : 667 പേർക്ക് രോഗം ഭേദമായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 631 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 667 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 49303ഉം രോഗമുക്തി നേടിയവരുടെ എണ്ണം 39943 ഉം ആയി ഉയർന്നു. ഇന്ന് ആകെ മരണ സംഖ്യ 365 മായി അഞ്ചു പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ കോവിഡ് മരണ സംഖ്യ 365 ആയി.

Advertisment

publive-image

പുതിയ രോഗികളിൽ 386 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 142 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 104 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 197 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 59 പേർക്കും ജഹറയിൽ നിന്നുള്ള 129 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 8995 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 155 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3443 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 402941 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.

Advertisment