ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് :കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും പ്രവാസി ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു . കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മന്ത്രാലയത്തില്‍ നിന്നും രാജിവെച്ചത് 6479 പ്രവാസികളാണെന്ന് റിപ്പോര്‍ട്ട്.
Advertisment
2016ല്‍ 1780 പ്രവാസികള്‍ രാജിവെച്ചപ്പോള്‍ 2017ല്‍ 2489 പേരും 2018ല്‍ 2210 പേരും രാജിവെച്ചു. 2017ലാണ് കൂടുതല്‍ പ്രവാസികള്‍ രാജിവെച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ, ഹാമിദ് അല്‍ അസ്മിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രത്യേക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ രാജി തടയാന്‍ അവര്‍ക്ക് നല്‍കി വരുന്ന അലവന്‍സ് വര്‍ധിപ്പിക്കണെന്ന ആവശ്യം ശക്തമാകുന്നുണ്ട്.