കുവൈത്ത്​ വിദേശികളുടെ പ്രവേശന വിലക്ക് വീണ്ടും നീട്ടി. പ്രവാസികള്‍ കടുത്ത നിരാശയില്‍.

New Update

കുവൈത്ത്​ സിറ്റി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക്​  വരുന്ന വിദേശികളുടെ പ്രവേശന വിലക്ക്​ നീട്ടി. ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശത്തെ തുടർന്ന്​ മറ്റൊരറിയിപ്പു ണ്ടാകുന്നത്​വരെ പ്രവേശന വിലക്ക്​ നീട്ടാൻ തീരുമാനിച്ചതായി വ്യോമയാന വകുപ്പ്​ ട്വിറ്ററിൽ അറിയിച്ചു.

Advertisment

publive-image

നേരത്തെ 35 രാജ്യങ്ങളുടെ വിലക്ക് നീക്കി കൊണ്ട് വാര്‍ത്തയുണ്ടായിരുന്നു. കുവൈത്തികൾക്ക്​ ഒരാഴ്​ചത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനും തുടർന്ന്​ ഒരാഴ്​ചത്തെ ഹോം ക്വാറൻറീനും നിര്‍ബന്ധമാക്കി  വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും. ​

രണ്ടാഴ്​ചത്തെ പ്രവേശന വിലക്ക്​ തീർന്ന്​ ഫെബ്രുവരി 21 മുതൽ കുവൈത്തിലേക്ക്​ വരാമെന്ന പ്രഖ്യാപനത്തിൽ സന്തോഷിച്ചിരുന്ന പ്രവാസികൾക്ക്​ വൻ തിരിച്ചടിയാണ്​ പുതിയ തീരുമാനം.

രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പായി കുവൈറ്റ് മൊസാഫർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. കോവിഡ് വ്യാപനം രൂക്ഷമായുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർ 14 ദിവസം ഹോട്ടൽ ക്വറന്റൈനിലും അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർ 7 ദിവസം ഹോട്ടൽ ക്വാറന്റൈനിലും 7ദിവസം ഹോം ക്വാറന്റൈനിലും കഴിയണം. എന്നുള്ള നിബന്ധനയും ഉണ്ടായിരുന്നു. പുതിയ തിരുമാനത്തോടെ കടുത്ത നിരാശയിലാണ് കുവൈറ്റിലേക്ക് വരാനുള്ള‌ പ്രവാസികള്‍

 

Advertisment