കുവൈറ്റ് ഐ.എം.സി.സി സെക്രട്ടറി ബി.സി അഷ്റഫ് കണ്ണൂരില്‍ നിര്യാതനായി

New Update

publive-image

കണ്ണൂര്‍: കുവൈറ്റ് ഐ.എം.സി.സി സെക്രട്ടറിയും ഐ.എന്‍.എല്‍ പ്രവര്‍ത്തകനുമായിരുന്ന കൂളിയങ്കാല്‍ ബി.സി അഷ്റഫ് മരിച്ചു. കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് ഉച്ചയോയോടെയാണ് മരണം സംഭവിച്ചത്. കൂളിയങ്കാല്‍ ജുമാ മസജിദിൽ ഇന്ന് ഖബറടക്കും.

Advertisment

അഷ്റഫിന്റെ വേർപാടിൽ കുവൈത്ത് ഐംഎംസിസി കമ്മിറ്റക്ക് വേണ്ടി ജിസിസി ചെയർമാൻ സത്താർ കുന്നിൽ, കുവൈത്ത് ഐംഎംസിസി ചെയർമാൻ ഷെരീഫ് താമരശ്ശേരി, പ്രസിഡണ്ട് ഹമീദ് മധൂർ, ജന:സെക്രട്ടറി അബൂബക്കർ, ട്രഷറർ ഉമ്മർ കൂളിയങ്കാൽ എന്നിവര്‍ അനുശോചിച്ചു.

കുവൈത്തിലെ ഐംഎംസിസി യുടെ പ്രവർത്തനത്തിൽ വളരെ സജീവമായി ഇടപെടുകയും പാർട്ടി പ്രവർത്തനത്തെ ജീവിതത്തിന്റെ ഭാഗമായി കണക്കാക്കുകയും വളെരെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുമ്പോഴും പൊതു പ്രവർത്തനത്തിന് വേണ്ടി സമയം കണ്ടെത്തുകയും ഐ.എന്‍.എല്‍ എന്ന പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത വ്യക്തി ആയിരുന്നു അഷ്‌റഫെന്ന് കുവൈറ്റ് ഐഎംസിസി അനുസ്മരിച്ചു.

മകളുടെ കല്യാണ ആവശ്യത്തിന് വേണ്ടി ജനുവരി അവസാന വാരം നാട്ടിൽ പോയ അഷ്റഫ് ലോക്ക് ഡൗൺ കാരണം തിരിച്ച് വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങുകയായിരുന്നു.

Advertisment