കുവൈത്ത് അന്തരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക്: കുവൈത്ത് അന്തരാഷ്ട്ര വിമാനത്താവളം വഴി ഇന്ന് യാത്രചെയ്യുന്നത് 27 ഫ്ലൈറ്റുകളിലായി 5416 യാത്രക്കാർ

New Update

കുവൈത്ത്: കുവൈത്ത് അന്തരാഷ്ട്ര വിമാനതാവളം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. 27 ഫ്ലൈറ്റുകളിലായി 5416 യാത്രക്കാർ ഇന്ന് കുവൈത്ത് അന്തരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യും. കഴിഞ്ഞ ദിവസം 22 ഫ്ലൈറ്റുകളിലായി 4, 475 യാത്രക്കാർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി വിവിധ രാജ്യങ്ങളിലേക്കു യാത്ര ചെയ്തതയാണ് റിപ്പോർട്ട്‌ .

Advertisment

publive-image

കോവിഡ് 19 മൂലം കഴിഞ്ഞ മാർച്ചിൽ അടച്ചിട്ട വിമാനത്താവളം നിബന്ധനകളോട് കൂടിയുള്ള വിമാനങ്ങൾ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. അടുത്ത ദിനങ്ങളിൽ ചാർട്ടേഡ് വിമാനങ്ങൾ അടക്കം കൂടുതൽ വിമാനങ്ങൾ സർവ്വീസ് തുടങ്ങും, സന്നദ്ധ സംഘടനകളും സ്വകാര്യ ട്രാവൽ ഏജൻസികളും കമ്പനികളും ഇത്തരുണത്തിൽ ചാർട്ടേഡ് സർവീസ് നടത്തുന്നത് .

കേരളത്തിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം കോഴിക്കോട്ടേക്കും കണ്ണൂരിലേക്കു10 ന് ബുധനാഴ്ച പറന്നുയരും. ഐ ടി എൽ എന്ന സ്വാകാര്യ ട്രാവൽസ് ആണ് സർവീസ്‌ നടത്തുന്നത് . അതേ സമയം ജൂലൈ ആദ്യവാരത്തോടെ പൂർണതോതിലുള്ള സർവീസുകൾ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്‌.

ഓണലൈൻ ബുക്കിങ് സൈറ്റുകൾ ആപ്പുകൾ എല്ലാം ബുക്കിങ് തുടങ്ങി. കോവിഡ്19 ന്റെ പാശ്ചാത്തലത്തിൽ വ്യോമയാന ടുറിസംമേഖലകളിൽ വൻ തകർച്ചയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. പല അന്തരാഷ്ട്ര എയർ ലൈനുകളും ജീവനക്കാരെ പിരിച്ചുവിട്ടു. സ്വായം വിരമിക്കലിനു അറിയിപ്പും കൊടുത്തിരുന്നു. ഇന്ത്യയിലെ ഒരു എയർ ലൈൻ സർവീസ്സ് നിർത്തിവെക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ട്‌

Advertisment