കുവൈറ്റില്‍ ഇന്നും കൊറോണയ്ക്ക് ശമനമില്ല ! 24 മണിക്കൂറിനുള്ളില്‍ 3 മരണം അടക്കം 1073 പുതിയ കേസുകൾ ! പുതിയ രോഗികളില്‍ 332 ഇന്ത്യക്കാരും ? ഇന്ത്യന്‍ രോഗികളുടെ എണ്ണം ആകെയുള്ളതിന്‍റെ മൂന്നിലൊന്നിലേയ്ക്ക് ?

New Update

publive-image

കുവൈറ്റ്‌ :  കുവൈത്തില്‍ ഇന്ന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് മരണമടക്കം 1073 പുതിയ കൊറോണ കേസുകള്‍. ഇന്നും രോഗം സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവില്ല -  332 എണ്ണം !

Advertisment

ഇന്നത്തെ കണക്കുകളോടെ മൊത്തം രോഗബാധിതര്‍ 16,764 എണ്ണമായി ഉയര്‍ന്നു . രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 5406 ആയി. രാജ്യത്തെ മൊത്തം രോഗികളില്‍ ഇന്ത്യന്‍ കൊറോണ രോഗികളുടെ എണ്ണം മൂന്നില്‍ ഒന്നിനോട് അടുക്കുകയാണ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 342 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. ഇതോടെ മൊത്തം സുഖം പ്രാപിച്ചവര്‍ 4681-ആയി . നിലവില്‍ 11,962 പേരാണ് ചികില്‍സയിലുള്ളത് . ഇതില്‍ 179 പേരുടെ നില ഗുരുതരമാണ്. ഇവര്‍ അത്യാഹിത വിഭാഗത്തിലാണ്.

publive-image

രാജ്യത്തെ ആകെ കൊറോണ മരണം 121 ആയിട്ടുണ്ട്. പുതിയ കേസുകള്‍ എല്ലാം തന്നെ രോഗ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ്.  ഇന്ത്യക്കാര്‍ക്ക് പുറമേ സ്വദേശികള്‍ 231, ഈജിപ്ഷ്യന്‍സ് 181, ബംഗ്‌ളദേശികള്‍ 102 എന്നീങ്ങനെയാണ് രോഗം സ്ഥിരീകരിച്ച മറ്റു രാജ്യക്കാരുടെ കണക്കുകള്‍ .

കുവൈറ്റില്‍ രോഗം സ്ഥിരീകരിച്ച മേഖലകള്‍ ഇങ്ങനെ :  ഫര്‍വാനിയ 397, അഹ്മദി 258, ഹവല്ലി 181, ജഹ്റ 124, ക്യാപിറ്റല്‍ സിറ്റി 113 .

റസിഡന്‍ഷ്യല്‍ ഏരിയായിലെ കണക്ക് ഇങ്ങനെ- ഫര്‍വാനിയ 131,ജലീബ് 77,ഖൈത്താന്‍ 76, ഹവല്ലി 55 എന്നീങ്ങനെയാണ്.

രാജ്യത്ത് ഇത് വരെ 2,52,696 പേരില്‍ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 4382 പേരില്‍ പരിശോധന നടത്തിയതായും ആരോഗ്യമന്ത്രാലയ വക്താവ് ഡേ:അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട് .

kuwait corona
Advertisment