കേരളം

കുവൈറ്റ്‌ കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എ. കെ. മുഹമ്മദിന്റെ ഇളയ മകൻ ഡോ. മുഹമ്മദ്‌ ജാസ്സിം നിര്യാതനായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 14, 2021

കുവൈറ്റ്‌ : കുവൈറ്റ്‌ കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എ. കെ. മുഹമ്മദിന്റെ ഇളയ മകൻ ഡോ. മുഹമ്മദ്‌ ജാസ്സിം നിര്യാതനായി. ജാസിമും ഭാര്യ ഡോ. നിസാ അഹ്‌മദും ബാംഗളൂരിൽ “സ്മയിൽ ഡെന്റൽ ക്ലിനിക്” നടത്തി വരികയായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാതാവ്: ശരീഫ. സഹോദരങ്ങൾ: നസ്രി അബ്ദുൽ കരീം, മുഹമ്മദ്‌ ശരീഫ് (കുവൈത്ത്).

മൃതദേഹം തിങ്കളാഴ്ച്ച പുലർച്ചയോടെ പാനൂർ ചെണ്ടയാട്ടെ വസതിയിലെത്തി കല്ലറക്കൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറമാടി. പരേതന്റെ വിയോഗത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാനകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

×