മഅദനിക്ക് നേരെയുള്ള ലീഗ് നേതാക്കളുടെ അധിക്ഷേപം പ്രതിഷേധാർഹം- പിസിഎഫ് കുവൈറ്റ്

New Update

കുവൈറ്റ് : ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇരയായി പലവിധ രോഗങ്ങളാൽ മല്ലടിച്ചു ഇപ്പോൾ ജയിലിനു സമാനമായ ജീവിതം നയിക്കുന്ന പിഡിപി ചെയർമാൻ ജനാബ് അബ്ദുൽ നാസർ മഅദനിയേയും അദ്ദേഹത്തിൻറെ കുടുംബത്തെയും നിരന്തരം ചാനലിലും സ്റ്റേജിലും കൂടെ മറ്റു കിട്ടുന്ന അവസരങ്ങളിലെല്ലാം വളരെ മ്ലേച്ചമായി അധിക്ഷേപിക്കുന്ന ലീഗ് നേതാക്കളുടെ നിലപാടിനെ പിസിഎഫ് കുവൈറ്റ് ശക്തമായി പ്രതിഷേധിച്ചു.

Advertisment

publive-image

മൂന്നു പതിറ്റാണ്ട് മുമ്പ് മദനി മുന്നറിയിപ്പ് നല്കിയതുപോലെ ഫാസിസം അതിന്റെ രൗദ്രഭാവത്തോടെ ഉറഞ്ഞുത്തുള്ളുമ്പോൾ അതെ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ലീഗ് നേതാക്കൾ പണ്ടെങ്ങോ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഅദനിയും പാർട്ടിയും എടുത്ത നിലപാടിന്റെ പേരിൽ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ അധിക്ഷേപവും ബോഡി ഷെമിങ്ങും നിരന്തരമായി നടത്തുന്നത്. അതിന്റെ തുടർച്ചയായാണ് ഈ അടുത്തു യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രെട്ടറി ഫൈസൽ ബാബു ചെമ്മാട് സമ്മേളനത്തിൽ നടത്തിയത്.

ആശയത്തെ ആശയം കൊണ്ട് നേരിടാതെ ഗുരുതരമായ രോഗാവസ്ഥയിൽ കിടക്കുന്ന ഒരാളുടെ രോഗാവസ്ഥയെ പരിഹസിച്ചു കൊണ്ടായിരിക്കരുത് നേതാക്കൾ സംസാരിക്കേണ്ടത്, ഈ ഫാസിസ കാലത്തും ലീഗിനും അവരുടെ നേതാക്കൾക്കും പഥ്യം മഅദനിയുടെയും കുടുംബത്തിന്റെയും ചോരയും മാംസവും അന്നെന്നെ കാര്യം പൊതു സമൂഹം തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Advertisment