കുവൈറ്റില്‍ 64കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, March 28, 2021

കുവൈറ്റ്  : കുവൈറ്റില്‍ 64കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.
കോഴിക്കോട് ചാലിയം സ്വദേശി സുരേന്ദ്രൻ മാത്തൂർ (64) ആണ് മരിച്ചത്.  കുവൈത്തിൽ മറാഫി അൽ ജാസിർ കാർപെന്ററി കമ്പനിയിലായിരുന്നു ജോലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ഭാര്യ രമണി സുരേന്ദ്രൻ, മക്കൾ സുരേഷ് (ബഹ്‌റൈൻ) , നിമ്മ്യ, നീതു( ദുബായ് ). സഹോദരൻ സുരേഷ് മാത്തൂർ, പ്രതീപ് മാത്തൂർ.

×