കോവിഡ്; യാത്ര ക്ലേശത്തെ തുടര്‍ന്ന് കുവൈറ്റിലേയ്ക്ക് പ്രവേശിക്കുവാന്‍ സാധിക്കാത്ത ആയിരത്തോളം പ്രവാസികളുടെ താമസ രേഖ റദ്ദായതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍

New Update

കുവൈത്ത് സിറ്റി : കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ യാത്ര ക്ലേശത്തെ തുടര്‍ന്ന് രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ സാധിക്കാതെ വന്ന ആയിരത്തോളം പ്രവാസികളുടെ താമസ രേഖ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ റദ്ദായതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍ വ്യക്തമാക്കി.

Advertisment

publive-image
അതേസമയം നേരത്തെ വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റുകളും റെസിഡൻസി പെർമിറ്റുകളുംപുതുക്കുന്നതിന് സ്പോണ്‍സര്‍മാര്‍ക്ക് ഓൺലൈൻ സേവനങ്ങൾ അനുവദിച്ചിരുന്നു.

ജനുവരി 12 മുതല്‍ നടപ്പിലാക്കിയ അസ്ഹൽ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് 2,716 വിസ
റദ്ദാക്കിയതായും 30,000 പേര്‍ താമസ രേഖ പുതുക്കിയതായും പബ്ലിക് അതോറിറ്റി ഫോർ
മാൻ‌പവര്‍ പറഞ്ഞു.

പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വർക്ക്
പെർമിറ്റുകൾ പുതുക്കുന്നതിന്‍റെ ഭാഗമായി വിദേശികളുടെ 5,354 വിദ്യാഭ്യാസ യോഗ്യത
തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് അഷാല്‍ ഓൺലൈൻ സംവിധാനത്തിലൂടെ സൂക്ഷ്മ പരിശോധന നടത്തിയത്. രാജ്യത്തെ 29,534 കമ്പിനികളാണ് ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെ ഇതുവരെയായി  പ്രയോജനം നേടുന്നത്.

kuwait residence visa
Advertisment