ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് : കുവൈറ്റില്‍ ശനിയാഴ്ച്ച മുതല്‍ ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം അനുസരിച്ച് രാജ്യത്ത് ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Advertisment
ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ മഴപെയ്യുമെന്നും വൈകുന്നേരത്തോടെ ശക്തിവര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇടിമിന്നലിനോടൊപ്പം ശക്തമായ മഴപെയ്യും.പൊടിക്കാറ്റിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച്ച മണിക്കൂറില്‍ 60 കി.മി സ്പീഡില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പൊടിപടലം മൂലം ദൃശ്യപരിധി കുറയാനും 7 അടി ഉയരത്തില്‍ കടലില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്.