കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിൽ നിർത്തിവെച്ച് ഗാർഹിക വിസ അനുവദിക്കുന്നത് വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ശുപാർശ മന്ത്രിസഭയ്ക്ക് ലഭിച്ചതായി റിപ്പോർട്ട് .
പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് പുറമേ ആരോഗ്യ, ആഭ്യന്തര, വിദേശകാര്യ, ധനകാര്യ
മന്ത്രാലയങ്ങൾ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാനും വിസ നടപടികൾ പുനരാരംഭിക്കാനുമുളള തീരുമാനത്തെ അനുകൂലിച്ചതായി അധികൃതർ വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതോടെ നിരവധി കുവൈറ്റ് കുടുംബങ്ങളുടെ ഗാർഹിക തൊഴിലാളികളാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്.
ഇവരെതിരിച്ചു കൊണ്ടുവരുന്നതിനും കുവൈറ്റ് കുടുംബങ്ങൾക്ക് ആവശ്യമായ പുതിയ ഗാർഹിക തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിനും ആണ് ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ വർക്ക് പെർമിറ്റ്അനുവദിക്കാൻ അധികൃതർ തീരുമാനം എടുക്കുന്നത്.
പുതിയ ഗാർഹിക തൊഴിലാളികളെ നമിക്കുന്നതുമായിസംബന്ധിച്ച വർക്ക് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുക്കാൻ മന്ത്രിസഭാ ഇക്കാര്യം പരിഗണിക്കും.