ദില്ലിയിൽ നിന്നും മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ വിളിച്ചു; കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം; സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യ കോൺ​ഗ്രസ് പ്രവർത്തകൻ ഞാനല്ലല്ലോ; കണ്ണൂരിലേക്ക് എപ്പോൾ പോകണമെന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെ വി തോമസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ദില്ലിയിൽ നിന്നും പലരും വിളിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് . മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ വിളിച്ചു. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം.

Advertisment

publive-image

സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യ കോൺ​ഗ്രസ് പ്രവർത്തകൻ ഞാനല്ലല്ലോയെന്നും കെ വി തോമസ് ചോദിച്ചു. ഇതിനുമുമ്പും നിരവധി പേർ പങ്കെടുത്ത ഉണ്ടല്ലോ.

നാളെ അഞ്ച് മണിക്കാണ് സെമിനാർ. കണ്ണൂരിലേക്ക് എപ്പോൾ പോകണമെന്നത് തീരുമാനിച്ചിട്ടില്ലെന്നും സിപിഎം വേദിയിൽ പങ്കെടുക്കുന്ന ആദ്യ കോൺഗ്രസ് നേതാവ് ഒന്നുമല്ല താനെന്ന് കെ വി തോമസ് കൂട്ടിച്ചേർത്തു.

Advertisment