കണ്ണൂര്‍: കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവര്‍ത്തിച്ച് കെ.വി.തോമസ്. കോണ്‍ഗ്രസുകാരനായി തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തനിക്ക് ഒരു വാക്കുമാത്രമെന്ന് കെ.വി.തോമസ് മറുപടി പറഞ്ഞു.
/sathyam/media/post_attachments/SGyPVCEvcCh5VfRctQPW.jpg)
താന്‍ എത്ര ശക്തനാണെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിലൂടെ മനസ്സിലായില്ലേ എന്നും കെ.വി.തോമസ് കണ്ണൂരില്‍ പറഞ്ഞു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത ശേഷം കണ്ണൂരില്‍ തുടരുന്ന കെ.വി.തോമസ് ബർണശേരി ഹോളി ട്രിനിറ്റി ചർച്ചിലെത്തി ഓശാന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
അതേസമയം, കെ വി തോമസിനെതിരെ കടുത്ത നടപടി എടുക്കണമെന്ന കെപിസിസി ശുപാർശ ഹൈക്കമാൻഡ് അച്ചടക്ക സമിതിക്ക് വിട്ടേക്കും. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
അസാധാരണ സാഹചര്യമായതിനാൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് തീരുമാനം എടുക്കണമെന്ന വികാരവും ഉയരുന്നുണ്ട്.