കൊച്ചി: കെവി തോമസിനെ പിന്തുണച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെപിസിസി നേതൃത്വം തോമസിനെതിരെ നടപടിയെടുക്കരുത്.
/sathyam/media/post_attachments/7eaf1eAFwSOyVHLHwgcZ.jpg)
മറ്റ് പാർട്ടി സമ്മേളനങ്ങളിൽ കോൺഗ്രസിന്റെ ആശയങ്ങൾ പറയുന്നതിനെ വിലക്കാതിരിക്കുന്നതാണ് ഉചിതം. അണികളെയിങ്ങനെ പുറത്താക്കിക്കൊണ്ടിരുന്നാൽ പാർട്ടിയിൽ കഴിവുള്ളവർ വേണ്ടേയെന്നും എൽദോസ് കുന്നപ്പിള്ളി കൊച്ചിയിൽ പറഞ്ഞു.