ആലപ്പുഴ: കോണ്ഗ്രസ് അംഗത്വ വിതരണം പരാജയമെന്ന് കെ വി തോമസ് . കോൺഗ്രസിന്‍റെ മെമ്പർഷിപ്പ് ക്യാമ്പെയിൻ പരാജയപ്പെട്ടു. ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിന്‍റെ സമ്പ്രദായമല്ല. 50 ലക്ഷം എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും കെ വി തോമസ് പറഞ്ഞു.
/sathyam/media/post_attachments/nHSgQ10AxGBVDJDpOHjp.jpg)
ഗ്രൂപ്പ് വേണ്ടെന്ന് തീരുമാനം എടുത്ത ആളുകളിൽ ഒരാളാണ് താൻ. ഗ്രൂപ്പുകൾ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്.
കെപിസിസി പ്രസിഡന്‍റ് ഗ്രൂപ്പിന്‍റെ ഭാഗമാണെന്ന് താൻ കരുതുന്നില്ല. സുധാകരനുമായി നല്ല സൗഹൃദം. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും കെ വി തോമസ് പറഞ്ഞു.