/sathyam/media/post_attachments/3RlNcP8qSn2nLo3cKVpc.jpg)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം ജയസാധ്യത നോക്കിയാകണമെന്ന് മുതിര്‍ന്ന നേതാവ് കെ.വി. തോമസ്. നാല്‍പ്പതംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെട്ടതിനു പിന്നാലെയാണ് കെ.വി. തോമസിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് നിലവില്‍ ആലോചിച്ചിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയം ജയസാധ്യത നോക്കിയാകണം. എല്ലാകാര്യത്തിലും താന്‍ സന്തോഷവാനാണെന്നും തോമസ് മാധ്യമങ്ങളോട് പറഞ്ഞു.