/sathyam/media/post_attachments/6oM1hWz8NqOzCmF1uDYy.jpg)
കൊച്ചി: ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയിൽനിന്ന് മാറ്റാൻ നീക്കം. കർണാടക ഹൈക്കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കേന്ദ്ര സർക്കാരിനു കത്തു നൽകിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാര്‍ലമെന്റാണ്. ഇതുപ്രകാരം നിലവില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളെല്ലാം. അധികാര പരിധി മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രത്തിന് തീരുമാനം എടുക്കേണ്ടിവരും. പാര്‍ലമെന്റ് ചേര്‍ന്നാണ് ഇതുനടപ്പാക്കേണ്ടത്.
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊണ്ടുവന്ന പുതിയ നയങ്ങൾക്കെതിരെയാണ് കേരള ഹൈക്കോടതിയിൽ ഹർജികൾ വന്നിരിക്കുന്നത്. ഇതിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൊണ്ടുവന്ന മാറ്റം, ഗുണ്ടാ ആക്റ്റ്, റോഡുകൾക്ക് വീതി കൂട്ടുന്നതിനായി മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ നീക്കം ചെയ്യുക എന്നിവയ്ക്കെതിരെയാണ് ഹർജികൾ.