അന്ന് ചിത്രത്തിലേക്ക് മുകേഷിനെ കാസ്റ്റ് ചെയ്തപ്പോള്‍ എല്ലാവരും എതിര്‍ത്തു; മുകേഷിനൊക്കെ എന്ത് മാര്‍ക്കറ്റ്, അയാളെ മാറ്റി രക്ഷപ്പെടാന്‍ നോക്കെന്ന് എല്ലാ സുഹൃത്തുക്കളും പറഞ്ഞു: ലാല്‍

ഫിലിം ഡസ്ക്
Monday, March 8, 2021

റാംജിറാവു സ്പീക്കിംഗിലേക്ക് അഭിനേതാക്കളെ തീരുമാനിച്ച അനുഭവങ്ങള്‍ തുറന്നു പറയുകയാണ് സംവിധായകനും നടനുമായ ലാല്‍. അന്ന് ചിത്രത്തിലേക്ക് മുകേഷിനെ കാസ്റ്റ് ചെയ്തപ്പോള്‍ എല്ലാവരും എതിര്‍ത്തുവെന്നും ലാല്‍ പറയുന്നു.

‘ മുകേഷിന്റെ കാര്യത്തില്‍ ഫാസില്‍ സാര്‍ എതിരൊന്നും പറഞ്ഞില്ല. എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളില്‍ ഒരാള്‍ പോലും മുകേഷിനെ വച്ച് സിനിമ ചെയ്യുന്നതിനോടു യോജിച്ചില്ല.

ആദ്യത്തെ സിനിമയാണ്, മുകേഷിനൊക്കെ എന്തു മാര്‍ക്കറ്റ്, അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപെടാന്‍ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വഴക്കായി. ഒടുവില്‍ പടം റിലീസായപ്പോള്‍ അന്നു വേണ്ടെന്നു പറഞ്ഞവരോക്കെ ഞെട്ടി. അത്ര ഗംഭീര പ്രകടനമായിരുന്നു മുകേഷ്,’ ലാല്‍ പറയുന്നു.

×