ന്യൂഡല്‍ഹി: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്​ ആര്‍.ജെ.ഡി നേതാവ്​ ലാലു​ പ്രസാദ്​ യാദവിനെ ഡല്‍ഹി എയിംസില്‍ ​പ്രവേശിപ്പിച്ചു. ആര്‍.ജെ.ഡി നേതാവും മകനുമായ തേജസ്വി യാദവും കുടുംബവും ലാലുവിനൊപ്പമുണ്ട്​.
കാര്‍ഡിയോതൊറാസിക്​ സെന്‍ററിലെ കൊറോണറി കെയര്‍ യൂണിറ്റിലാണ്​ അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്​.കാലിത്തീറ്റ കുഭംകോണത്തെ തുടര്‍ന്ന്​ 2017 മുതല്‍ ജയിലിലാണ്​ ലാലു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന്​ ഇദ്ദേഹത്തെ റാഞ്ചി​യിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ച്​ ആ​േരാഗ്യനില വഷളായതിനെ തുടര്‍ന്നാണ്​ എയിംസിലേക്ക്​ മാറ്റിയത്​.
ജയിലിലെ ഡോക്​ടര്‍മാരുടെ വിദഗ്​ധ സംഘം നടത്തിയ പരിശോധനയില്‍ എയിംസിലേക്ക്​ മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഝാര്‍ഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ത്​ സോറനുമായി സംസാരിച്ചതായും പിതാവിന്​ മികച്ച ചികിത്സ നല്‍കണമെന്ന്​ ആവശ്യപ്പെട്ടതായും തേജസ്വി യാദവ്​ അറിയിച്ചിരുന്നു.