ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 22, 2021

റാഞ്ചി: ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്വാസകോശ അണുബാധയാണ് നിലവില്‍ ആരോഗ്യനില മോശമാകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അടുത്ത ബന്ധുക്കള്‍ ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി ആന്റിജന്‍ ടെസ്റ്റ്് നടത്തിയിട്ടുണ്ടെന്നും നാളെ റിസള്‍ട്ട് ലഭിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ലാലു പ്രസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എന്‍.ഐ.എ. റിപ്പോര്‍ട്ടുചെയ്തു. നിലവില്‍ ചികിത്സ പുരോഗമിക്കുകയാണ്.

×