ലണ്ടനിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ വീൽ ബേയിൽ മൃതദേഹം; കറുത്ത നിറമുള്ള പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന് ഗാംബിയൻ അധികൃതർ

New Update

ലണ്ടൻ: ഗാംബിയയുടെ തലസ്ഥാനമായ ബഞ്ചുളിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് വന്ന വിമാനത്തിന്റെ വീൽ ബേയിൽ കറുത്ത നിറമുള്ള പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന് ഗാംബിയൻ അധികൃതർ .

Advertisment

publive-image

"2022 ഡിസംബർ 5-ന് ബഞ്ചുളിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള ടിയുഐ ഫ്ലൈറ്റിൽ മരിച്ച ഒരാളെ കണ്ടെത്തി. യുകെയിലെ സസെക്‌സ് മെട്രോപൊളിറ്റൻ പൊലീസിൽ നിന്ന് ഗാംബിയ സർക്കാരിന് ഇന്ന് ലഭിച്ച ഈ വിവരം അഗാധമായ ഞെട്ടലും സങ്കടവും ഉണ്ടാക്കി" പ്രസ്താവനയിൽ പറയുന്നു. വിമാനത്തിന്റെ വീൽ ബേയ്‌ക്കുള്ളിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. അയാളുടെ പേര്, വയസ്സ്, പൗരത്വം തുടങ്ങിയവ തെളിയിക്കുന്ന രേഖകൾ ഉണ്ടായിരുന്നില്ല.

Advertisment