New Update
/sathyam/media/post_attachments/TUmZyLZisAzvFGWIKlap.jpg)
വാഷിങ്ടണ്‍: പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് (87) അന്തരിച്ചു. മകനാണ് മരണവിവരം പുറത്തുവിട്ടത്. ഏറെ നാളായി ആരോഗ്യപ്രശ്‌നങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്.
Advertisment
നിരവധി ലോകനേതാക്കളെ അഭിമുഖം ചെയ്തതിലൂടെ പ്രശസ്തനാണ് ഇദ്ദേഹം. യാസർ അറഫാത്, നെൽസൺ മണ്ടേല, വ്ലാദിമിർ പുചിൻ, റിച്ചാർഡ് നിക്സൻ, ഡോണൾഡ് ട്രംപ്, തുടങ്ങി നിരവധി പ്രമുഖരെ അഭിമുഖം ചെയ്തിട്ടുള്ള ലാറി 30,000-ത്തോളം അഭിമുഖങ്ങള്‍ തന്റെ കരിയറില്‍ ചെയ്തിട്ടുണ്ട്. ലാറി കിംഗ് ലൈവ്- എന്ന സിഎന്‍എന്നിലെ ഷോ റെക്കോര്‍ഡ് ഹിറ്റായിരുന്നു.
ഫ്ലോറിഡയിലെ മിയാമി ബീച്ചിൽ 1957-ൽ ഒരു മോണിംഗ് ഡിജെയിൽ ജോലി കിട്ടിയതാണ് തുടക്കം. 1985-ലാണ് കിംഗ് സിഎൻഎന്നിലെത്തുന്നത്. 2010- വരെ 25 വർഷത്തെ കാലയളവ്. എട്ട് തവണ വിവാഹിതനായിട്ടുണ്ട് ലാറി കിംഗ്. ഏഴ് ജീവിതപങ്കാളികളുണ്ടായിരുന്നു. അഞ്ച് മക്കളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us