/sathyam/media/post_attachments/RzgNQeXsMZSIsDtQodvT.jpg)
കൊച്ചി: കാലടി ശ്രീശങ്കര കോളജിൽ മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. പൂർവവിദ്യാർഥി അമൽ ശിവൽ (24) എന്ന യുവാവിന്റെ വയറ്റിലാണ് കുത്തേറ്റത്.
അമലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമാണെന്നാണ് എന്നാണ് വിവരം. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽ പുറത്തുനിന്നുള്ളവരും പൂർവവിദ്യാർഥികളും പങ്കെടുത്തിരുന്നു. യുവാവിനെ കുത്തിയ വിദ്യാർഥിയും ഇവിടെ നേരത്തെ പഠിച്ചയാളാണ്. ഇരുവരും തമ്മിലുള്ള വ്യക്തി വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് വിവരം.