എല്‍നക്കും അനൂപിനും വിട നല്‍കി നാട്; വടക്കഞ്ചേരി അപകടത്തില്‍ മരിച്ച രണ്ടുപേരുടെ സംസ്കാരം ഇന്ന്

author-image
Charlie
New Update

publive-image

കൊച്ചി: വടക്കഞ്ചേരി അപകടത്തില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മരിച്ച അഞ്ചു വിദ്യാര്‍ത്ഥികളില്‍പ്പെട്ട തിരുവാണിയൂര്‍ ചെമ്മനാട് സ്വദേശി എല്‍ന ജോസിന്റെ സംസ്‌കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. കൊച്ചി കണ്യാട്ട് നിരപ്പ് പള്ളിയിലാണ് സംസ്‌കാരം. വിദേശത്തുള്ള സഹോദരന്‍ എത്താന്‍ വൈകിയതിനാലാണ് എല്‍നയുടെ സംസ്‌കാരം ഇന്നത്തേക്ക് മാറ്റിയത്.

Advertisment

അപകടത്തില്‍ മരിച്ച കൊല്ലം വെളിയം സ്വദേശി അനൂപിന്റെ മൃതദേഹവും ഇന്ന് സംസ്‌കരിക്കും. വൈദ്യന്‍ കുന്നിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് 12 നാണ് സംസ്‌കാരം. കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു അനൂപ്. ചെങ്ങമനാട് ഐടിഐയിലെ പഠനം പൂര്‍ത്തിയാക്കിയ അനൂപ് തുടര്‍പഠനത്തിനായി കോയമ്ബത്തൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസും കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം വെച്ച്‌ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒമ്ബതുപേരാണ് അപകടത്തില്‍ മരിച്ചത്.

Advertisment