New Update
/sathyam/media/post_attachments/J1SSDVt8E9844oo4R2Gw.jpg)
ന്യൂഡൽഹി: കർണാടക നിയമസഭതെരഞ്ഞെടുപ്പിനൊപ്പം വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഇല്ല. ഇന്ന് ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കർണാടക തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതിനൊപ്പം വയനാട്ടിലെ പ്രഖ്യാപനവും ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
Advertisment
രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ മണ്ഡലത്തിൽ ഉടൻ തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം നിലവിൽ ഒഴിഞ്ഞുകിടക്കുന്ന മറ്റു ലോക്സഭ മണ്ഡലങ്ങളിലെയും നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us