സിപിഎമ്മിലെ വനിതാ നേതാക്കൾ ഭരണത്തിന്റെ തണലിൽ പണമുണ്ടാക്കി തടിച്ചു കൊഴുത്തു പൂതനകളായി കഴിഞ്ഞു, സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ. സുരേന്ദ്രനെതിരെ കേസെടുത്തു

New Update

publive-image

തിരുവനന്തപുരം; സ്ത്രീവിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാതയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. കേസ് തുടർ നടപടികൾക്കായി തൃശൂരിലേക്ക് കൈമാറിയേക്കും.

Advertisment

സിപിഎമ്മിലെ വനിതാ നേതാക്കൾ എല്ലാം ഭരണത്തിന്റെ തണലിൽ പണമുണ്ടാക്കി തടിച്ചു കൊഴുത്തു പൂതനകളായി കഴിഞ്ഞുവെന്നാണ് ഞായാറാഴ്ച തൃശൂരിൽ വച്ച് കെ സുരേന്ദ്രൻ പറഞ്ഞത്. ബിജെപിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിലെ സ്ത്രീകളെയാകെ ഇത്തരത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആക്ഷേപിച്ചിട്ടും അതിനെതിരെ ആ പാർട്ടിയുടെയോ അതിലെ വനിതാ നേതാക്കളുടെയോ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ലാത്തത് കേരളത്തിന്റെ പൊതു സമൂഹത്തെയാകെ അത്ഭുതപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രൻ ഇതു പറഞ്ഞതിന് ശേഷം കെ പി സി സി വൈസ് പ്രിസിഡന്റ് വി ടി ബലാറാമാണ് ആദ്യമായി ഇതിനെതിരെ രംഗത്ത് വന്നത്. അതിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുരേന്ദ്രനെതിരെ രംഗത്തുവന്നു.

Advertisment