Advertisment

തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടി വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വിദ​ഗ്ധർ

സവാളയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ താരൻ പോലുള്ളവയെ തടയുകയും മുടികൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും. 

New Update
lkjuhygtfrdsawsedrtfyguh

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോ​ഗിച്ച്  മുടികൊഴിച്ചിൽ കുറയ്ക്കുന്നതാണ് കൂടുതൽ നല്ലത്. അതിലൊന്നാണ് സവാള. സവാളയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ താരൻ പോലുള്ളവയെ തടയുകയും മുടികൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും. 

Advertisment

സവാളയിലെ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളാണ് മുടികൊഴിച്ചിൽ കുറയ്ക്കുന്നു. ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും. സവാളയിൽ നിന്നുള്ള സൾഫർ കൊളാജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. കൊളാജൻ ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടി വളർച്ചയ്ക്കും സഹായിക്കുന്നു.

സവാള നീര് കൊണ്ട് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടി വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. സവാള ജ്യൂസിൽ വിവിധ മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് വരണ്ടതും പൊട്ടുന്നതുമായ മുടിയെ പോഷിപ്പിക്കുന്നു. ഇതിൽ ഫ്ലേവനോയ്ഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെ ശക്തിയുള്ളതാക്കുന്നു.

താരൻ തലയോട്ടിയിലെ ചർമ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. ഉള്ളി ജ്യൂസിൽ ആൻറി ഫംഗൽ, ആൻറി മൈക്രോബയൽ ഗുണങ്ങൾ ഉണ്ട്. ഇത് താരൻ അകറ്റാൻ സഹായിക്കുന്നു.

രണ്ട് സ്പൂൺ വെളിച്ചെണ്ണയിൽ ഒരു സ്പൂൺ സവാളനീര്‌ ചേർത്ത് നന്നായി ഇളക്കുക. ഇത് ശിരോചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. ഒരു മണിക്കൂറിനു ശേഷം ഇളം ചൂട് വെള്ളത്തിൽ മുടി കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കും. സവാളയുടെ മണം മുടിയിൽ നിന്ന് കളയാൻ ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക.

#onion-juice-for-hairfall-and-dandruff
Advertisment