രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിൽ പ്രതിഷേധം; യുഡിഎഫിന്റെ രാജ്ഭവൻ സത്യ​ഗ്രഹം ഇന്ന്

New Update

publive-imageരാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്‍റെ രാജ്ഭവന്‍ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന മാര്‍ച്ചില്‍ കേരളത്തിന്‍റെ ചുമലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

Advertisment

ഇതിനിടെ എംപി സ്ഥാനം പോയശേഷം രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്ന ഏപ്രില്‍ 11ന് റാലി സംഘടിപ്പിക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പങ്കെടുക്കുക. ഏപ്രില്‍ 13ന് മണ്ഡലം തലത്തില്‍ നൈറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.

അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം രാത്രി നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്‌. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നൈറ്റ് മാർച്ചിൽ പങ്കെടുത്തു.

Advertisment